Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ ദിനാചരണം നടത്തി
08/03/2018
വനിതാ ദിനാചരണത്തില്‍, ശുചീകരണതൊഴിലാളികള്‍ക്കുള്ള സഹൃദയ ശുചിത്വമിത്ര പുരസ്‌കാരം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വിതരണം ചെയ്യുന്നു.

വൈക്കം: വനിതകളുടെ കൂട്ടായ്മകള്‍ നാട്ടില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പാരസ്പര്യത്തിന്റെ സംസ്‌കാരം ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ പ്രതീക്ഷയുളവാക്കുന്നതാണെന്ന് എറ ണാകുളം - അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭി പ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ ദിനാചരണം ശുചീകരണ തൊഴിലാളി ചന്ദ്രികാ ലാലനൊപ്പം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ശുചിത്വത്തിന്റെ ഐശ്വര്യം പ്രദാനം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ആദരിച്ച് വനിതാ ദിനത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരശുചീകരണരംഗത്ത് ഏറെക്കാലം സേവനം നല്‍കിവരുന്ന ശുചീകരണതൊഴിലാളികള്‍ക്കുള്ള സഹൃദയ ശുചിത്വമിത്ര പുരസ്‌കാരവും അദ്ദേഹം വിതരണം ചെയ്തു. ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി സൈന അധ്യക്ഷയായിരുന്നു. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് സ്വപ്ന ജയിംസ് വനിതാദിന സന്ദേശം നല്‍കി. ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, അസി.ഡയറക്ടര്‍ ഫാ.പീറ്റര്‍ തിരുതനത്തില്‍, പാപ്പച്ചന്‍ തെക്കേക്കര, ഫാ.ഡേവിസ് പടയ്ക്കല്‍, ഫാ. തോമസ് മഴുവഞ്ചേരി, ലൈസി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സഹൃദയ സാമൂഹ്യ സുരക്ഷാ പുരസ്‌കാരങ്ങള്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് റീജിയണല്‍ മാനേജര്‍ പി.സി ശ്രീകുമാര്‍, ഫാ.ജോയി പ്ലാക്കല്‍, വിമന്‍ വെല്‍ഫെയര്‍ സെക്രട്ടറി ലീന ജോര്‍ജ്ജ് എന്നിവര്‍ വിതരണം ചെയ്തു. വനിതാദിന റാലി സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ സെല്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ സരളാ ദേവി സന്ദേശം നല്‍കി.