Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് നടത്തും.
08/03/2018

വൈക്കം: ജല അതോറിട്ടി സബ് ഡിവിഷനു കീഴിലുള്ള വാട്ടര്‍ കണക്ഷന്‍ ഉപഭോക്താക്കളുടെ വെള്ളക്കര കുടിശ്ശിക സംബന്ധിച്ച പരാതികളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് 20ന് റവന്യു അദാലത്ത് നടത്തും. നഗരസഭ, ടി.വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സബ് ഡിവിഷന്‍ ഓഫീസില്‍വെച്ച് അദാലത്ത് നടത്തുന്നത്. പരാതികള്‍ 14ന് മുന്‍പായി ഓഫീസില്‍ സമര്‍പിക്കണം. തീര്‍പ്പാക്കപ്പെടുന്ന പരാതികളില്‍ നിശ്ചയിക്കപ്പെടുന്ന തുകകള്‍ 31നകം ഒടുക്കിയാല്‍ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളുവെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.