Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
08/03/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കാര്‍ഡു പുതുക്കലില്‍ കാര്‍ഡ് പുതുക്കേണ്ടവര്‍ റേഷന്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ സഹിതം ഇന്‍ഷ്വറന്‍സ് കാര്‍ഡില്‍ പേരുള്ള ഒരാള്‍ 30 രൂപയുമായി ക്യാമ്പില്‍ എത്തിച്ചേരണം. 10, 11 വാര്‍ഡുകള്‍ക്ക് 15നും വല്ലകം സെന്റ് മേരീസ് സ്‌കൂളിലും, അഞ്ച്, ആറ് വാര്‍ഡുകള്‍ക്ക് 10ന് വൈക്കപ്രയാര്‍ എസ്.എന്‍ എല്‍.പി സ്‌കൂളിലും, 12, 13 വാര്‍ഡുകള്‍ക്ക് 12നും 13നും നക്കംതുരുത്തിലും, 14-ാം വാര്‍ഡുകാര്‍ക്ക് 14ന് ഓളി സ്‌കൂളിലും, രണ്ട്, മൂന്ന് വാര്‍ഡുകാര്‍ക്ക് 24നും 25നും നാനാടം ആതുരാശ്രമം സ്‌കൂളിലും, ഏഴ്, എട്ട് വാര്‍ഡുകാര്‍ക്ക് 16ന് പടിഞ്ഞാറെക്കര പി.എച്ച്.സിയിലും ക്യാമ്പ് നടക്കും.
16, 17 വാര്‍ഡുകാര്‍ക്ക് 17നും 18നും നേരേകടവ് സ്‌കൂളിലും, ഒന്‍പതാം വാര്‍ഡുകാര്‍ക്ക് 19ന് കൊടിയാട് കമ്മ്യൂണിറ്റി ഹാളിലും, എട്ടാം വാര്‍ഡുകാര്‍ക്ക് 20ന് പടിഞ്ഞാറെക്കര സ്‌കൂളിലും, നാലാം വാര്‍ഡുകാര്‍ക്ക് 21ന് ഇരുമ്പൂഴിക്കര സ്‌കൂളിലും, 15, 16 വാര്‍ഡുകളിലുള്ളവര്‍ക്ക് 22ന് മുണ്ടുകാട് വര്‍ക്ക്‌ഷെഡ്ഡിലും, ഒന്ന്, 17 വാര്‍ഡുകാര്‍ക്ക് 23ന് അക്കരപ്പാടം സ്‌കൂളിലും ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് നടക്കും.

തലയാഴം: ഗ്രാമപഞ്ചായത്തിലെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ 26 വരെ നടക്കും. രണ്ടാം വാര്‍ഡുകാരുടെ കാര്‍ഡുപുതുക്കലാണ് ഇന്ന് (9ന്) നടക്കുന്നത്. കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരംഗം റേഷന്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.