Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണയും നടത്തി
07/03/2018
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തലയോലപ്പറമ്പിലെ സിവില്‍ സപ്ലൈസ് ഗോഡൗണിനുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ക്ക് കൃത്യമായ തൂക്കത്തില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലെ ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ഡി.വിപിന്‍, ടി.എസ് ബൈജു, കെ.ജി ഇന്ദിര, കെ.ഡി.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.