Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
07/03/2018

വൈക്കം: നഗരസഭയിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടികള്‍ നാളെ (8ന്) മുതല്‍ 21 വരെ വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍വെച്ച് നടത്തും. പുതുക്കേണ്ടവര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും 30 രൂപയും കൊണ്ടുവരണമെന്ന് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9847360078 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ടി.വി പുരം: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ (8ന്) തുടങ്ങും. ആറു മുതല്‍ എട്ടു വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് പത്താം തീയതി വരെ കൊട്ടാരപ്പള്ളി പാരീഷ് ഹാളിലും, ഒന്ന്, 13, 14 വാര്‍ഡുകളിലുള്ളവര്‍ക്ക് 12 മുതല്‍ 14 വരെ സാന്‍ജോ പാരീഷ് ഹാളിലും, ഒന്‍പത്, 10, 11, 12 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് 15 മുതല്‍ 18 വരെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും, രണ്ട് മുതല്‍ അഞ്ചു വരെ വാര്‍ഡുകാര്‍ക്ക് 19 മുതല്‍ 22 വരെ ചെമ്മനത്തുകര എസ്.എന്‍.ഡി.പി ഹാളിലും കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് നടക്കും.