Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 8 മുതല്‍ 20 വരെ
06/03/2018

വൈക്കം: ശ്രീകാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 8 മുതല്‍ 20 വരെ നടക്കും. 8ന് വൈകിട്ട് 4ന് കുലവാഴപുറപ്പാട് വൈക്കം മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ആരംഭിക്കുന്നു. വൈകിട്ട് 7.30 മുതല്‍ 8.30 വരെ കളമെഴുത്തും പാട്ടും. മാര്‍ച്ച് 9 മുതല്‍ 16 വരെ രാവിലെ 5ന് നടതുറക്കല്‍, 5.30ന് പ്രഭാതപൂജ, ഗണപതിഹോമം, 5.30 മുതല്‍ 6.30 വരെ ഹരിനാമകീര്‍ത്തനം, 6.30 മുതല്‍ 8.30 വരെ പുരാണ പാരായണം, 11ന് ഉച്ചപ്പൂജ, നടഅടയ്ക്കല്‍, വൈകിട്ട് 5 മുതല്‍ 6 വരെ പുരാണപാരായണം, 6.30ന് ദീപാരാധന, 7.30ന് അത്താഴപ്പൂജ, 7.30 മുതല്‍ 8.30 വരെ കളമെഴുത്തുംപാട്ടും, 8.30ന് വടക്കുപുറത്ത് ഗുരുതിപൂജ. 17ന് വൈകുന്നേരം 6 മുതല്‍ 8 വരെ മെഗാകുറത്തിയാട്ടം, 8 മുതല്‍ 9 വരെ കളമെഴുത്തുംപാട്ടും, രാത്രി 9ന് വടക്കുപുറത്ത് ഗുരുതിപൂജ. 18ന് ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകുന്നേരം 5 മുതല്‍ 6 വരെ ഭക്തിഗാനസുധ, 6 മുതല്‍ 7 വരെ തിരുവാതിരകളി, 7.30 മുതല്‍ 8.30 വരെ കളമെഴുത്തുംപാട്ടും, 8.30ന് വടക്കുപുറത്ത് ഗുരുതിപൂജ, രാത്രി 9 മുതല്‍ 10 വരെ നൃത്തനൃത്ത്യങ്ങള്‍, രാത്രി 9.30 മുതല്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിമും പിന്നണി ഗായകനുമായ ജിന്‍സ് ഗോപിനാഥ്, പ്രശസ്ത ഗായകന്‍ കെ.ജി ഉദയശങ്കര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള. 19ന് രാവിലെ 10ന് മൂത്തേടത്തുകാവിലമ്മയ്ക്ക് എതിരേല്‍പ്പ്, ഇറക്കിപ്പൂജ, 11 മുതല്‍ 1 വരെ സംഗീതാര്‍ച്ചന, 12.30ന് മഹാപ്രസാദഊട്ട്, വൈകുന്നേരം 5 മുതല്‍ 5.30 വരെ ഭജന്‍സ്, 5.30 മുതല്‍ 6.30 വരെ ദേശചുറ്റുവിളക്ക്, വില്‍പ്പാട്ട്, 6.30 മുതല്‍ 7.30 വരെ തിരുവാതിരകളി, 7.30 മുതല്‍ 8.30 വരെ കളമെഴുത്തും പാട്ടും, 8.30ന് വടക്കുപുറത്ത് ഗുരുതിപൂജ, 9 മുതല്‍ 10 വരെ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം അശ്വന്ത് അനില്‍കുമാര്‍ നയിക്കുന്ന ഫോര്‍മെന്‍ ഷോ, രാത്രി 10 മുതല്‍ കൊച്ചിന്‍ പാണ്ഡവാസിന്റെ നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവും, മുടിയരങ്ങും. മീനഭരണി ഉത്സവദിനത്തില്‍ രാവിലെ 6 മുതല്‍ 11 വരെ കുംഭാഭിഷേകം, 7 മുതല്‍ 9 വരെ ഭജന്‍സ്, 10 മുതല്‍ 11.30 വരെ സംഗീതക്കച്ചേരി, 12ന് ഉച്ചപ്പൂജ, വൈകിട്ട് 5ന് സംഗീതസദസ്സ്, 5 മുതല്‍ 7 വരെ കുംഭകുടം, താലപ്പൊലി വരവ്, 7.30 മുതല്‍ നൃത്തനൃത്ത്യങ്ങള്‍, രാത്രി 8.30 മുതല്‍ 9.30 വരെ ദേവീസ്തുതി, 9.30 മുതല്‍ 11 വരെ കളമെഴുത്തും പാട്ടും, 11ന് വില്‍പ്പാട്ട്, 12ന് വലിയകാണിക്ക, വടക്കുപുറത്ത് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍