Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നാലാമത്തെ വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍.
06/03/2018
ആശ്രമം സ്‌ക്കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് ജോലി നിര്‍മ്മാണ കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നടത്തുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌ക്കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നാലാമത്തെ വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. നിര്‍മ്മാണത്തിന്റെ കോണ്‍ക്രീറ്റ് ജോലി കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ പ്രിയാഭാസ്‌ക്കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നടത്തി. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി ഉല്ലല കൂവം ജയവിലാസത്തില്‍ ആര്യാഷാജിക്കാണ് നാലാമത്തെ വീട്്്് നല്‍കുന്നത്. 750 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് ചെലവ്. ആശ്രമം സ്‌ക്കൂള്‍, ഓങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ യൂണീറ്റുകളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌ക്കൂള്‍ മാനേജര്‍ പി.വി ബിനേഷ,് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, അധ്യാപക പ്രതിനിധികളായ ഷാജി ടി കുരുവിള, സാലി ജോര്‍ജ്, എ.ജ്യോതി, പി.എസ് സുധര്‍മ്മ, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.