Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍ നാരായണന്‍ അനുസ്മരണം നടത്തി
06/03/2018
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും വൈക്കം എം.എല്‍.എയും ആയിരുന്ന കെ.ആര്‍ നാരായണന്റെ അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം സ്വാധീനവും വ്യക്തിത്വവും തെളിയിച്ച നേതാവായിരുന്നു കെ.ആര്‍ നാരായണന്‍ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും വൈക്കം എം.എല്‍.എയും ആയിരുന്ന കെ.ആര്‍ നാരായണന്റെ 46-ാമത് അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമോചന സമരം നടക്കുന്ന സമയത്ത് ശ്രദ്ധേയനായ നേതാവായിരുന്ന കെ.ആര്‍ നാരായണന് സിന്ദാബാദ് വിളിച്ച് താന്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ അന്ന് അറസ്റ്റ് വരിച്ചിരുന്നു. നാടിന് വേണ്ടി നിസ്തുലസേവനം നടത്തിയ അദ്ദേഹത്തെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെയും 221-ാം നമ്പര്‍ അടിയം ശാഖയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശിവഗിരിമഠം എ.വി.അശോകന്‍ രചിച്ച 'കെ.ആര്‍ നാരായണന്റെ ജീവചരിത്രം' എന്ന ഗ്രന്ഥം എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ പ്രകാശനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ പുസ്തകം ഏറ്റുവാങ്ങി. ശങ്കേഴ്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചീഫ് കോര്‍ഡിനേറ്റര്‍ എസ്.സുവര്‍ണകുമാര്‍ അനുസ്മരണ പ്രസംഗം നടത്തി. എ.ഡി പ്രസാദ് ആരിശ്ശേരില്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, പത്മിനി തങ്കപ്പന്‍, രഘുവരന്‍ വഞ്ചിപ്പുരയ്ക്കല്‍, വി.എം വിജയന്‍, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.