Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യചര്‍ച്ചയും പുസ്തക പ്രകാശനവും 11ന്
05/03/2018

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് സ്മാരകസമിതിയുടെ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 53-ാമത് സാഹിത്യചര്‍ച്ചയും പുസ്തക പ്രകാശനവും 11ന് നടക്കും. തലയോലപ്പറമ്പ് ഫെഡറല്‍ നിലയ അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ബഷീറിന്റെ പൊലീസ്' എന്ന പുസ്തകം പ്രകാശനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ പുസ്തക പ്രകാശനവും പരിചയവും നടത്തും. ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളായ ഖദീജ, സെയ്ദ്മുഹമ്മദ് എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ.തോമസ് മോഡറേറ്ററാകും. ഗാനരചയിതാക്കളായ കെ. സുഭാഷ്, സുധാംശു, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. കെ.എസ്. ഇന്ദു, മലയാളവിഭാഗം മേധാവി ഡോ. എസ്.ലാലിമോള്‍, ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എം.കെ ഷിബു, മോഹന്‍ദാസ്, എം.ഡി ബാബുരാജ്, മോഹന്‍ ഡി. ബാബു, ഡോ. അംബിക എ.നായര്‍, ഡോ. പി.എച്ച്. ഇസ്മയില്‍, ഡോ. യു.ഷംല, ഡോ. വി.ടി ജലജകുമാരി, പ്രൊഫ. ടി.ഡി മാത്യു, രാജു കാലായില്‍, വൈക്കം ചിത്രഭാനു, ടി.കെ സഹദേവന്‍, കെ.ആര്‍ സുശീലന്‍, അബ്ദുല്‍ ആപ്പാഞ്ചിറ, ഡോ. എസ്.പ്രീതന്‍, കെ.എം ഷാജഹാന്‍ കോഴിപ്പള്ളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.