കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും
05/03/2018
ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ ഗുരുരശ്മി കുടുംബയൂണിറ്റിന്റെ കുടുംബസംഗമം ശാഖാ പ്രസിഡന്റ് എന്‍.കെ. രമേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ഗുരുരശ്മി കുടുംബയൂണിറ്റിന്റെ വാര്‍ഷികവും കുടുംബസംഗമവും ശാഖാ പ്രസിഡന്റ് എന്‍.കെ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് ചെയര്മാന് അനിലാത്മജന് കൊല്ലേരില്‍ അധ്യക്ഷത വഹിച്ചു. ഗാനപ്രിയ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ വിജയപ്പന്, ലൈല ബാലകൃഷ്ണന്, മായ അജി കുമാര്‍, ഷീല എസ്.ചന്ദ്രന്, അനില്‍ പത്തിതറ, അനില്‍ കുമാര്‍ പിഷാരത്ത്, ബിജു മൂശാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.