വാര്‍ഷികവും കുടുംബസംഗമവും
05/03/2018
കെ.പി.എം.എസ്. ടൗണ്‍ 1353-ാം നമ്പര്‍ ശാഖയുടെ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന കമ്മിറ്റി അംഗമായ വി.കെ ബാബു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടൗണ്‍ 1353-ാം നമ്പര്‍ കെ.പി.എം.എസ് ശാഖാ യോഗത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം വി.കെ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പൊന്നപ്പന് കല്ലുതറ അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് കെ.രാജു മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി വി.ജയകുമാര്‍, വി.കെ സോമന്, ഉഷാ മുരളീധരന്, പി.പരമേശ്വരന്, വി.വിജയന് എന്നിവര്‍ പ്രസംഗിച്ചു.