Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് വേട്ട അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി
22/01/2016

ഭരണത്തിലേറിയ നാള്‍ മുതല്‍ സംഘ്പരിവാര്‍ നടത്തുന്ന ദളിത് വേട്ട അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ തുടര്‍ന്നുവരുന്ന ദളിത്‌വേട്ടയുടെ അവസാനത്തെ ഇരയാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂല. രോഹിതിന്റെ ആത്മഹത്യക്ക് ഇടയാക്കിയ കേന്ദ്രമന്ത്രിമാരായ ബണ്ടാരുദത്താത്രേ, സ്മൃതി ഇറാനി എന്നിവരെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ദളിത് ശത്രുവാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേന്ദ്രമന്ത്രിമാരോടൊപ്പം വൈസ് ചാന്‍സലര്‍ അപ്പാറാവു, യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി നേതാക്കള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് പി.ജി ഗോപി ആവശ്യപ്പെട്ടു.