Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാര്‍ നടത്തി
03/03/2018

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതി 2018-19 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കരട് പദ്ധതിരേഖ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ സ്വാഗതമാശംസിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ് കരട് പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ റ്റി.കെ രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.എസ് ഷിബു, കെ.എന്‍ നടേശന്‍, ഭാസ്‌ക്കരന്‍ മുടക്കാലില്‍, വി.കെ രാജു, ഷീല ശശിധരന്‍, സന്ധ്യാമോള്‍ സുനില്‍, മായാ ഷാജി, ലീനമ്മ ഉദയകുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ നന്ദി പറഞ്ഞു.