Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം ആഘോഷിച്ചു.
03/03/2018

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയ വിപ്ലവാത്മകമായ ശിവപ്രതിഷ്ഠയുടെ 130-ാമത് വാര്‍ഷികം ആഘോഷിച്ചു. പുല്ലൂരത്തില്‍ കുമാരന്റെ വസതിയില്‍ കൂടിയ സമ്മേളനം ശാഖാ കമ്മറ്റിയംഗം രഞ്ജിത്ത് കറുകത്തല ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. നാണപ്പന്‍, എന്‍.വി ഉദയകുമാര്‍, ശാന്തിനി അജയകുമാര്‍, ടി.അജയകുമാര്‍, ഷൈനി ഓമനക്കുട്ടന്‍, ബിനിഷാ മധു എന്നിവര്‍ പ്രസംഗിച്ചു. ഗുരുദേവ ദര്‍ശന സൗഭാഗ്യം സിദ്ധിച്ച കാട്ടിത്തറ മാണിക്കാര്‍ത്ത്യായനിയമ്മയെ ചെയര്‍മാന്‍ രമണന്‍ കടമ്പറ പൊന്നാട ചാര്‍ത്തി ആദരിച്ചു.