Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘ രൂപീകരണ യോഗം നടത്തി.
03/03/2018

വൈക്കം: കേരള പോലീസ് അസ്സോസിയേഷന്‍ 34-ാം കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച് 16, 17 തീയതികളില്‍ വൈക്കത്ത് വച്ച് നടക്കുന്നതിന്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം നടത്തി. വൈക്കം റോട്ടറി ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് കെ.പി.എ ജില്ലാ പ്രസിഡന്റ് സലിംകുമാര്‍ കെ.സി അദ്ധ്യക്ഷത വഹിച്ചു. കേരള പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി ടോംസണ്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയത്തിനായി 200 അംഗ കമ്മറ്റിയെയും ചെയര്‍മാനായി വൈക്കം സ്റ്റേഷനിലെ സജീവ് എന്‍.എസിനെയും ജനറല്‍ കണ്‍വീനറായി കടുത്തുരുത്തി സ്റ്റേഷനിലെ രാംദാസ് കെ.റ്റിയെയും തിരഞ്ഞെടുത്തു.