Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
03/03/2018
വൈക്കത്ത് നടന്ന യോഗ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കില്‍ ഗ്രേഡിംഗ് ടെസ്റ്റുകളില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ വിതരണം ചെയ്യുന്നു.

വൈക്കം: വൈക്കം അക്ഷയ ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കില്‍ ഗ്രേഡിംഗ് പ്രോഗ്രാമുകളില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അജിത് പി രാജു, ബൈജു സി.ആര്‍, അനു കെ.എസ്, രതീഷ് വി.ആര്‍ എന്നിവര്‍ യോഗ വിഭാഗത്തിലും, സംപ്രീത് സജി കുങ്ഫ്യൂ വിഭാഗത്തിലും മാലിനി സി.ആര്‍, ആരോമല്‍ റെജി എന്നിവര്‍ കരാത്തെ വിഭാഗത്തിലും കെ.ആര്‍ പ്രകാശന്‍ കളരി വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. സെന്റര്‍ ചെയര്‍മാന്‍ ബിജു രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷകര്‍ത്താ പ്രതിനിധി സുഭാഷ് പി.റ്റി, യോഗ അദ്ധ്യാപകസംഘം ഉപരിസഭാംഗം കെ.ആര്‍ ഷിബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.