Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും.
03/03/2018

വൈക്കം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ക്ക് കൃത്യമായ തൂക്കത്തില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അഞ്ചിന് സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ഇതിന്റെ ഭാഗമായി താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലെ ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ധര്‍ണാസമരം അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പി.നാരായണന്‍ എക്‌സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ജനറല്‍ സെക്രട്ടറി ഐ.ജോര്‍ജ്ജുകുട്ടി, ടി.എസ് ബൈജു, കെ.ജി ഇന്ദിര, കെ.ഡി ബിപിന്‍, കെ.ഡി വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.