Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.ആര്‍ നാരായണന്റെ 46-ാമത് അനുസ്മരണ സമ്മേളനം 5ന്
02/03/2018

വൈക്കം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും വൈക്കം എം.എല്‍.എയും ശ്രീനാരായണ ഗുരുദേവനാല്‍ പേന കൊടുത്ത് അനുഗ്രഹിക്കപ്പെടുകയും ചെയ്ത കെ.ആര്‍ നാരായണന്റെ 46-ാമത് അനുസ്മരണ സമ്മേളനം 5ന് നടക്കും. സ്വന്തം നാടിന്റെയും മണ്ഡലത്തിന്റെയും ഭൗതികവും ആത്മീയവുമായ നാനാവിധ ഉന്നതിക്ക് തുടക്കമിടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത പൊതു സമ്മതനായ വ്യക്തി പ്രഭാവത്തിന്റെ ഉടമായിരുന്നു കെ.ആര്‍ നാരായണന്‍. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ പിതാവായി സുദീര്‍ഘമായ സേവനകാലഘട്ടത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്തിനും സമീപ പഞ്ചായത്തുകള്‍ക്കും നേടാന്‍ കഴിഞ്ഞ പുരോഗതി യാഥാര്‍ത്ഥ്യമായി ഇന്നും നിലനില്‍ക്കുന്നു. തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയന്റെയും അടിയം 221 ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. അടിയം ശാഖാ സെക്രട്ടറി വി.എം വിജയന്‍ സ്വാഗതമാശംസിക്കും. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ കെ.ആര്‍ ജീവചരിത്ര പുസ്തകപ്രകാശനം നടത്തും. തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ പുസ്തകം ഏറ്റുവാങ്ങും. ശങ്കേഴ്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എസ്.സുവര്‍ണ്ണകുമാര്‍ കെ.ആര്‍ അനുസ്മരണം നടത്തും. ശിവഗിരിമഠം ശ്രീമദ് ധര്‍മ്മചൈതന്യ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. സി.കെ ആശ എം.എല്‍.എ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. എ.വി ആശോകന്‍, എ.ഡി പ്രസാദ്, ബിനേഷ് പ്ലാത്താനത്ത്, വി.എസ് രവി, വി.ജി മോഹനന്‍, പത്മിനി തങ്കപ്പന്‍, വിഷ്ണു ആച്ചേരില്‍, കെ.ആര്‍ സുകുമാരന്‍, രഘുവരന്‍, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ സംസാരിക്കും.