Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെ.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ശതാബ്ദി നിറവില്‍
21/01/2016

അവര്‍ണ്ണര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പൊതുവിദ്യാഭ്യാസം സാധ്യമാകാതിരുന്ന കാലത്ത് നവോത്ഥാനവും സാമൂഹ്യ പരിഷ്‌ക്കരണവും ലക്ഷ്യം വച്ചു കൊണ്ട് 1916-നാണ് വല്ലകം പള്ളിയുടെ മാനേജുമെന്റിന്റെ കീഴില്‍ ഫാ.കുരുവിള ആലുങ്കര പള്ളിക്കൂടം ആരംഭിച്ചത്.1948-ല്‍ അഞ്ചാംക്ലാസ്സും ആരംഭിച്ചു. പിന്നീട് സ്‌കൂളിന്റെ വികസനത്തിനായി 1955-ല്‍ ചക്കുങ്കല്‍ കൊച്ചുവര്‍ക്കി 70 സെന്റ് സ്ഥലം ദാനമായി നല്‍കി. 68-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായും, 82-ല്‍ ഹൈസ്‌കൂളായും 2014-ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. ഉദയനാപുരം പഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി സ്‌കൂളാണിത്. ഉന്നത വിജയശതമാനമുള്ള സ്‌കൂളില്‍ 55 അദ്ധ്യാപകരുടെ കീഴില്‍ 1300 കുട്ടികള്‍ വിദ്യാഭ്യാസം നടത്തി വരുന്നു. കഴിഞ്ഞ 6 വര്‍ഷം തുടര്‍ച്ചയായി ഉപജില്ലയിലെ കലാകായിക മത്സരങ്ങളില്‍ സ്‌കൂള്‍ 1-ാം സ്ഥാനത്താണ്. സിവില്‍ സര്‍വ്വീസിലും, പോലീസിലും, പട്ടാളത്തിലും, സര്‍ക്കാര്‍ സര്‍വ്വീസിലും, ബിസിനസ്സിലും, വൈദ്യശാസ്ത്രത്തിലും, ഐററി മേഖലയിലും, കാര്‍ഷിക മേഖലയിലും, സാഹിത്യത്തിലും കലയിലും, കായികരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേര്‍ സ്‌കൂളിന്റെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളായിട്ടുണ്ട്. സ്‌കൂള്‍ നൂറുവര്‍ഷം പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി ഗെയിററിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കണ്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും നാളെ ഉച്ചകഴിഞ്ഞ് 3ന് നടത്തുന്നു. കോട്ടയം കളക്ടര്‍ യൂ.വി.ജോസ് ഉദ്ഘാടനം ചെയ്യുന്നു. മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ മെത്രാന്‍ വെഞ്ചിരിപ്പും അനുഗ്രഹ പ്രഭാഷണവും നടത്തുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.പീറ്റര്‍ കോയിക്കര, പ്രിന്‍സിപ്പല്‍ ശ്രീകുമാരി പി.എസ്, കോട്ടയം ആര്‍.ഡി.ഡി മിനി.എസ്, ഫൊറോന വികാരി റവ.ഡോ.പോള്‍ ചിററിനപ്പിള്ളി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി, ജനപ്രതിനിധികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികള്‍, അദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കുന്നു. സ്‌കൂളിന്റെ ശതാബ്ദി വര്‍ഷത്തിന്റെ പ്രത്യേക ഗാനം ആലപിക്കുകയും കെട്ടിട നിര്‍മ്മാണ കമ്മററി അംഗങ്ങളെ ആദരിക്കുകയും ചെയ്യുന്നു.