Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാഭരണം എഴുന്നള്ളിപ്പ് നടത്തി.
02/03/2018
കാട്ടിക്കുന്ന് പനയ്്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് സമാരംഭം കുറിച്ച് വെള്ളിയാഴ്ച രാവിലെ നടന്ന തിരുവാഭരണം എഴുന്നള്ളിപ്പ്

വൈക്കം: കാട്ടിക്കുന്ന് പനയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് തുടക്കം കുറിച്ച് തിരുവാഭരണം എഴുന്നള്ളിപ്പ് നടത്തി. ആസ്ഥാന ഗൃഹത്തില്‍ നിന്ന് താലപ്പൊലി, വാദ്യമേളങ്ങള്‍, മുത്തുകുടകള്‍ എന്നിവയോട് കൂടിയാണ് തിരുവാഭരണം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം രാവിലെ 9.00ന് തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി തിരുവാഭരണം ദേവിക്ക് ചാര്‍ത്തി. മേല്‍ശാന്തി മുരളീധരന്‍ പോറ്റി സഹകാര്‍മ്മികനായി. തുടര്‍ന്ന് മഹാദീപാരാധനയും പുരം പ്രസാദമൂട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍നായര്‍, സെക്രട്ടറി കെ.സജീവന്‍, വിവിധ സമുദായ സംഘടന ഭാരവാഹികളായ ഇ.കെ പ്രഭാകരന്‍, പി.എന്‍ രഘു, പി.വി ഷണ്‍മുഖന്‍, പി.എം രാജു, എന്‍.ജി ബിജു, പി.ഗോപിനാഥപിള്ള, പി.ശശിധരന്‍ നായര്‍, ജി.യശോധരന്‍, കെ.വി വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ ഭദ്രകാളി ദേവിക്ക് ഉത്രം പൊങ്കാല സമര്‍പ്പണം ഇന്ന് രാവിലെ 9.30ന് നടത്തും. ക്ഷേത്രത്തിന്റെ വടക്കേ മൈതാനത്താണ് നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല നടക്കുന്നത്. 12ന് പൊങ്കാല പ്രസാദമൂട്ടും നടത്തും. 4ന് വൈകിട്ട് 5.30ന് പകല്‍പ്പൂരവും രാത്രി 9ന് ദേവസ്വം താലപ്പൊലിയും കളമെഴുത്തും പാട്ടും നടത്തും.