മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
02/03/2018
സത്യാഗ്രഹ മെമ്മോറിയല്‍ ആശ്രമം എല്‍.പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വ്വഹിക്കുന്നു.
വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ഇന്ദിരാദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി. കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജി. ശ്രീകുമാരന്‍ നായര്‍, എന്‍. അനില്‍ ബിശ്വാസ്, ബിജു കണ്ണേഴന്‍, ഹെഡ്മാസ്റ്റര് പി.ടി ജിനീഷ്, ടി.കെ സുവര്‍ണ്ണന്‍, പി. ജോസഫ്, സൗമ്യ ബിജു, ഷാജി മാടയില്‍, ആര്.ചന്ദ്രസേനന്, എ.കെ അരുണ്‍ കുമാര്‍, അജ്ഞലി വി.കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.