Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിസ്മയക്കാഴ്ചയൊരുക്കി പകല്‍പ്പൂരം
02/03/2018
വടയാര്‍ ഇളങ്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകല്‍പ്പൂരം.

വൈക്കം: ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന പകല്‍പ്പൂരം ഭക്തര്‍ക്ക് വിസ്മയക്കാഴ്ചയായി. ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്താണ് അഞ്ച് ആനകള്‍ അണി നിരന്ന പകല്‍പ്പൂരം അരങ്ങേറിയത്. തലയെടുപ്പുകാരനായ ചുളൂര്‍മഠം രാജശേഖരന്‍ ആനയാണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ചെറുശ്ശേരി രാജേന്ദ്രന്‍, ചെറുശ്ശേരി മാധവന്‍, ചെറുശ്ശേരി ശ്രീവള്ളി, കാരാത്തുകുടി പ്രസാദ് എന്നീ ആനകള്‍ മുന്തിയ ഇനം ചമയങ്ങള്‍ അണിഞ്ഞ് അണിനിരന്നു. തൈക്കാട്ടുശ്ശേരി ബിജുവിന്റെ നേതൃത്വത്തില്‍ അന്‍പതില്‍പരം താളവാദ്യ കലാകരന്‍മാര്‍ ഒരുക്കിയ പഞ്ചാരിമേളം, ആര്‍പ്പൂക്കര സതീഷ് ചന്ദ്രന്റെ മയിലാട്ടം എന്നിവ പൂരത്തെ ആകര്‍ഷകമാക്കി. ക്ഷേത്രം പ്രസിഡന്റ് എം.പി ജയപ്രകാശ്, സെക്രട്ടറി വി.കെ സുനില്‍കുമാര്‍, ടി.കെ സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം വലിയവിളക്കും പഞ്ചവാദ്യവും നടത്തി.