Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പന്തംകൊളുത്തി പ്രകടനം നടത്തി.
02/03/2018
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വേലന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള വേലന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മധുവിന്റെ വാസസ്ഥലം കണ്ടെത്താനായി വനാതിര്‍ത്തി കടന്ന് യുവാക്കളെ ഉള്‍വനത്തിലേക്ക് കടക്കുവാന്‍ അവസരം ഒരുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹാസഭയുടെ നേതൃത്വത്തില്‍ വൈക്കത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. വലിയകവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.എന്‍ കുട്ടപ്പന്‍, താലൂക്ക് സെക്രട്ടറി എ.ജി രവി, വി.എസ് പ്രദീപ്, കെ.രവീന്ദ്രന്‍, പ്രസന്നന്‍, ഉദയന്‍, രാജേഷ് കടമ്പ്ര, കെ.കെ വത്സല എന്നിവര്‍ നേതൃത്വം നല്‍കി. സമാപനയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍ കുട്ടപ്പന്‍, എ.ജി രവി, വി.എസ് പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.