Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വില്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ പോലീസ് പിടിയിലായി
01/03/2018
ഹരീഷ്,

വൈക്കം: കഞ്ചാവ് വില്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടിയല്‍ വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ കസ്റ്റഡിയില്‍. 50 ഗ്രാം കഞ്ചാവുമായി തോട്ടകം മണ്ണമ്പള്ളില്‍ ഹരീഷി(26)നെ ഇന്നലെ വൈകുന്നേരം അഞ്ചിന് തോട്ടകത്തുവെച്ചും, 20 ഗ്രാം കഞ്ചാവുമായി തോട്ടകം തലാപ്പള്ളി പുല്‍ചാടി ഗോപുവിനെ ഉച്ചക്ക് 2.30ന് തലയോലപ്പറമ്പില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ഗോപു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഹരീഷിനെതിരെ വൈക്കം എക്‌സൈസില്‍ മൂന്നു കേസുകള്‍ നിലവിലുണ്ട്. ഡി.വൈ.എസ്.പി കെ.സുഭാഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈക്കം സി.ഐ എസ്.ബിനു, തലയോലപ്പറമ്പ് എസ്.ഐ രഞ്ജിത് വിശ്വനാഥന്‍, ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍ പി.കെ ജോളി, എം.എല്‍ വിജയപ്രസാദ്, സി.പി.ഒ അനൂപ്, പ്രശാന്ത്, പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.