Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തി.
01/03/2018
പട്ടികജാതി യുവാവിനെ അകാരണമായി മര്‍ദ്ധിച്ച എസ്.ഐ യെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 1346-ാം നമ്പര്‍ കെ.പി.എം.എസ് ശാഖ നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംസ്ഥാന കമ്മറ്റിയംഗം എം.ടി വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പട്ടികജാതി യുവാവിനെ മര്‍ദ്ദിച്ച പ്രബേഷന്‍ എസ്.ഐ യെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി കെ.പി.എം.എസ് ശാഖയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വടക്കേകവലയില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് കച്ചേരിക്കവലയ്ക്ക് സമീപം വെച്ച് പോലീസ് തടഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടായില്ല. 1346-ാം നമ്പര്‍ പടിഞ്ഞാറെമുറി ശാഖ അംഗമായ ആലവേലില്‍ പരമേശ്വരനെ വാറന്റ് പ്രതി എന്ന് തെറ്റിദ്ധരിച്ച് അകാരണമായി കസ്്റ്റഡിയിലെടുത്ത് മര്‍ദ്ധിച്ചതായി സമരക്കാര്‍ ആരോപിച്ചു. പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്ത് എസ്.ഐ യെ സസ്‌പെന്റ് ചെയ്യണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് നടത്തിയ സമരം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം എം.ടി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അശോകന്‍, സെക്രട്ടറി ഭരതന്‍, മനോഹരന്‍, പ്രഭാകരന്‍, നിധിന്‍.സി. ഭാസ്‌കര്‍, രതീഷ്.ബി, സന്ധ്യ എന്നിവര്‍ പ്രസംഗിച്ചു.