മഹാലക്ഷ്മി പൂജ നടത്തി
01/03/2018
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാലക്ഷ്മി പൂജയ്ക്കുള്ള മുല്ലപ്പൂക്കളും കര്‍പ്പൂരവുമായി സ്ത്രീകള്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വെയ്ക്കുന്നു.
വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാലക്ഷ്മി പൂജ നടത്തി. വ്രതശുദ്ധിയോടെ എത്തിയ സ്ത്രീകള്‍ താലങ്ങളില്‍ മുല്ല പൂക്കളും കര്‍പ്പൂരവുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് മഹാലക്ഷ്മിക്ക് പൂജ അര്‍പ്പിച്ചു. തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തി ശ്രീനിവാസന് എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് എസ്.മധു, കെ.അരവിന്ദാക്ഷന് നായര്‍, കെ.രാധാകൃഷ്ണന് നായര്‍, വിക്രമന് നായര്‍, വിജയന് പണിക്കര്‍, പരമേശ്വരന് നായര്‍, എ.ശ്രീകല, ദേവീ പാര്‍വ്വതി, ഇന്ദിരാ ഭാസ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.