Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.സി.പി സ്വാഗതസംഘം രൂപികരിച്ചു
21/01/2016

എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന വര്‍ഗ്ഗീയതയ്ക്കും അഴിമതിക്കും എതിരെ കേരളമേ ഉണരൂ എന്ന മുദ്രവാക്യവുമായി നടത്തുന്ന ഉണര്‍ത്തുയാത്ര കാസര്‍കോട് നിന്നും ജനുവരി 20ന് ആരംഭിച്ച് ഫെബ്രൂവരി 5ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വാഹന പ്രചരണ ജാഥ ഫെബ്രുവരി 1ന് രാവിലെ 9മണിക്ക് വൈക്കത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. തുടര്‍ന്ന് തലയോലപ്പറമ്പില്‍ നടക്കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി എന്‍.സി.പി വൈക്കം ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ തലയോലപ്പറമ്പ് സജിന ടൂറിസ്റ്റ് ഹോമില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി ഷിബു.ഡി.അറയ്ക്കല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, റ്റി.വി.ബേബി, സുഭാഷ് പുഞ്ചകോട്ടില്‍, ബാബു കാല, തങ്കപ്പന്‍ മാഞ്ഞൂര്‍, മോഹനന്‍ ചെറുകര, ജോര്‍ജ്ജ് തോമസ്, ടോമി കുടിലിന്‍, സി.എ.മാഹിന്‍, ജോര്‍ജ്ജ് വെള്ളൂര്‍, ജോസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ സി.എ.മാഹിന്‍ കണ്‍വീനറായി 21 അംഗ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. സംസ്ഥാന പ്രവര്‍ത്തന ഫണ്ട് പിരിവ് ജില്ല പ്രസിഡന്റ് ററി.വി.ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു.