Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍മ്മാണോദ്ഘാടനം നടത്തി
28/02/2018
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് സമീപം.

വൈക്കം: അറിവും വികസനവും സംയോജിപ്പിച്ചുകൊണ്ടുള്ള നൂതനമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പാക്കുമെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടപ്പാക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജര്‍ ഫാ.പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്ത്് അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, കെ.ആര്‍ സംഗീത, എം.പി മുരളീധരന്‍, രാജീവ്, സാബു തോമസ്, സ്‌കറിയ ആന്റണി, ടെല്‍സണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.