Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭപൂര ഉത്സവം
28/02/2018
എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റുന്നു.

വൈക്കം: എഴുമാന്തുരുത്ത് 1008-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ കൊടിയേറ്റി. മേല്‍ശാന്തി തലയാഴം മിഥുന്‍ സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. കൊടിയേറ്റിന്റെ ഭാഗമായി ആര്‍.ശങ്കര്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടത്തി. ക്ഷേത്രം പ്രസിഡന്റ് അജികുമാര്‍ മൂലേപ്പറമ്പ്, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടത്തില്‍, സെക്രട്ടറി പി.വി സജി, പി.പി സന്തോഷ് കുമാര്‍, പി.ഹരിലാല്‍, ഹരി ശ്രീനിവാസന്‍, പൊന്നമ്മ കാര്‍ത്തികേയന്‍, അമ്പിളി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ അന്നദാനം, താലപ്പൊലി, മാജിക് ഷോ, പൊങ്കാല, പകല്‍പ്പൂരം, ചാന്താട്ട് ദര്‍ശനം, പഞ്ചാരി മേളം, കരാട്ടേ പ്രദര്‍ശനം, ആറാട്ട്, ദേശതാലപ്പൊലി, വലിയ കാണിക്ക, ഗരുഡന്‍ തൂക്കം എന്നിവ നടക്കും.