Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം
28/02/2018
ഇരുചക്ര വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴിലിന് ഇരുചക്ര വാഹനം സബ്‌സിഡി നല്‍കല്‍ പദ്ധതിയില്‍പ്പെടുത്തി 12 പട്ടികജാതിക്കാര്‍ക്ക് നല്‍കിയ ഇരുചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനല്‍കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രേമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ റംലത്ത് സലിം, റഷീദ് മങ്ങാടന്‍, സ്മിതാ പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.