Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ ഉച്ചക്കഞ്ഞി വിതരണം വിപുലീകരിക്കും.
27/02/2018

വൈക്കം: വൈക്കം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ സൗജന്യ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജനരക്ഷാ ട്രസ്റ്റ് പൊതുയോഗം തീരുമാനിച്ചു. ഏതാനും വ്യാപാരികളുടെയും പൊതുപ്രവര്‍ത്തകരുടെയും കൂട്ടായ്മയായി കഴിഞ്ഞ പതിനേഴു വര്‍ഷമായി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചക്കഞ്ഞി വിതരണം നടത്തിവരുകയാണ് ജനരക്ഷാ ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ വിപുലമായ ഒരു യോഗം മെയ് മാസത്തില്‍ സംഘടിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും തീരുമാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായി ജോസഫ് ഇടത്തില്‍ (രക്ഷാധികാരി), മൂസാകുഞ്ഞ് (പ്രസിഡന്റ്), എന്‍ അനില്‍ ബിശ്വാസ് (സെക്രട്ടറി), പി പുഷ്‌ക്കരന്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു.