Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരവികസനത്തിന് സമഗ്രപദ്ധതികളുമായി വികസനസെമിനാര്‍
27/02/2018
നഗരസഭ വികസനസെമിനാര്‍ നഗരസഭാദ്ധ്യക്ഷ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വെക്കം: നഗരസഭയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി ശതാബ്ദി സ്മാരക മന്ദിര ഓഫീസ് സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി, ഭവനരഹിതരായ നഗരത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി ലൈഫ് പാര്‍പ്പിട സുരക്ഷാ പദ്ധതി, വനിതകള്‍ക്കായി ഷീ ഹോസ്റ്റല്‍ നിര്‍മ്മാണം, കുടുംബശ്രീ നവീനസംരംഭങ്ങള്‍, പാലിയേറ്റീവ് കെയര്‍, വയോമിത്രം പദ്ധതികളുടെ വിപുലീകരണം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍, സമ്പൂര്‍ണ്ണ ജൈവകൃഷി പദ്ധതി, നാറാണത്ത് പാടശേഖരത്തില്‍ കൃഷി ആരംഭിക്കല്‍, ക്ഷീരമേഖലയില്‍ സമഗ്രപദ്ധതികള്‍, മുട്ടക്കോഴി വളര്‍ത്തല്‍, താലൂക്ക് ഹോമിയോ ആശുപത്രി നിര്‍മ്മാണം, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിവിധ പദ്ധതികളാണ് ഈ വര്‍ഷം നഗരസഭ ലക്ഷ്യമിടുന്നത്. പതിനൊന്നുകോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപയാണ് ആസൂത്രണ വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന വികസനസെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ എസ് ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹരിദാസന്‍ നായര്‍ വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴത്ത്, സല്‍ബി ശിവദാസ്, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ അഡ്വ. വി.വി സത്യന്‍, ആസൂത്രണ സമിതിയംഗം പി.ഹരിദാസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.