Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട് കത്തി നശിച്ചു
27/02/2018
മറവന്‍തുരുത്ത് പഞ്ചായത്ത് പൊക്കപ്പറമ്പില്‍ നളിനിയുടെ വീട് കഴിഞ്ഞ രാത്രി കത്തി നശിച്ച നിലയില്‍.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പൊക്കപ്പറമ്പില്‍ നൡിയുടെ വീട് കഴിഞ്ഞ രാത്രി കത്തി നശിച്ചു. രണ്ട് ഫയര്‍ യൂണിറ്റുകള്‍ പാഞ്ഞെത്തിയെങ്കിലും സ്ഥലത്തെത്താന്‍ മാര്‍ഗമില്ലാഞ്ഞത് നാശനഷ്ടം വര്‍ദ്ധിപ്പിച്ചു. ഓടുമേഞ്ഞ് മച്ച് പാകിയ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതോടെ നിര്‍ദ്ധന കുടുംബത്തിന് അന്തി ഉറങ്ങാന്‍ ഇടമില്ലാതായി. കഴിഞ്ഞ രാത്രി 12.30 നാണ് തീ പിടിച്ചത്. ഫ്രിഡ്ജിന്റെ ഭാഗത്തുനിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മകന്‍ ജോലി സ്ഥലത്തായതുകൊണ്ട് നളിനി അയലത്തെ ബന്ധുവീട്ടിലാണ് അന്തിയുറങ്ങുന്നത്. വീട്ടുപകരണങ്ങളും വിലപ്പെട്ട രേഖകളും ഉടുവസ്ത്രങ്ങളും പൂര്‍ണ്ണമായും അഗ്നിക്കിരയായി. വലിയ തീനാളങ്ങള്‍ ഉയര്‍ന്ന് പൊങ്ങി വലിയ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയെങ്കിലും പെട്ടന്ന് തീ അണക്കാനായില്ല. വിവരമറിഞ്ഞ് രണ്ട് ഫയര്‍ യൂണിറ്റുകള്‍ വൈക്കത്ത് നിന്ന് എത്തിയെങ്കിലും അവര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ മാര്‍ഗ്ഗമില്ലായിരുന്നു. വില്ലേജ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. കിടപ്പാടത്തിന്റെയും റേഷന്‍കാര്‍ഡ്, ആധാര്‍ തുടങ്ങിയ എല്ലാ രേഖകളും അഗ്നിയില്‍ അമര്‍ന്നെന്ന് ഉടമ പറഞ്ഞു. പഞ്ചായത്തിന്റെ ഉള്‍നാടന്‍ മേഖലയായ ഇവിടേക്ക് ഒരു നടപ്പാത പോലുമില്ലാത്ത സാഹചര്യമാണ്. ഒട്ടേറെ കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ ദുരിതമനുഭവിക്കുകയാണ്.