Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി-അഞ്ചാമത്തെ വീടിന്റെ കട്ടിളവെയ്പ്പ് നടത്തി
27/02/2018
ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ വീടിന്റെ കട്ടിളവെയ്പ്പ് ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ വീടിന്റെ കട്ടിളവെയ്പ്പ് ചടങ്ങ് നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഉല്ലല പള്ളിപ്പറമ്പില്‍ത്തറ ആര്‍.ഗ്രീഷ്മക്കാണ് അഞ്ചാമത്തെ വീട് നല്‍കുന്നത്. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് നിര്‍മ്മാണചിലവ്. ആശ്രമം സ്‌കൂള്‍, ഓംങ്കാരേശ്വരം ദേവസ്വം, വൈക്കം എസ്.എന്‍ഡി.പി യൂണിയന്‍, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സി, ജെ.ആര്‍.സി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ആദ്യഘട്ടം അഞ്ച് വീടുകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് വീടുകളുടെ താക്കോല്‍ദാനം നടത്തി. ചടങ്ങില്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പിള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌കര്‍ അദ്ധ്യാപിക പ്രതിനിധികളായ സാലി ജോര്‍ജ്ജ്, സീമാ വാസവന്‍, മിനി വി അപ്പുക്കുട്ടന്‍, എന്‍.ബാബുരാജ്, പി.ടി.എ പ്രസിഡന്റുമാരായ ഷാജി മാടയില്‍, കെ.വി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.