Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടക സമിതി രൂപീകരിച്ചു.
27/02/2018
എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ സംഘാടക സമിതി യോഗം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ ഏപ്രില്‍ 20, 21, 22 തീയതികളില്‍ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യൂണിയന്റെ കീഴിലുള്ള 54 ശാഖാ യോഗങ്ങളിലെ അയ്യായിരത്തോളം ശ്രീനാരായണീയരാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ മൈതാനത്താണ് ധ്യാനത്തിന് വേദിയൊരുക്കുന്നത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍ സോമന്‍, ശിവഗിരിമഠം സ്വാമി വിശുദ്ധാനന്ത, സ്വാമി സാന്ദ്രാനന്ത, സ്വാമി ദയനാനന്ത എന്നിവര്‍ പങ്കെടുക്കും. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതിയോഗം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍, പി.പി സന്തോഷ്, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, വി.ഡി സുനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍, ജി.എസ് ബൈജു, അനില്‍ സച്ചിത്ത്, മണി മോഹന്‍, ലൈല ചെല്ലപ്പന്‍, പി.വി വിവേക്, വി.വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. നടത്തിപ്പിനായി പി.വി ബിനേഷ് (ചെയര്‍മാന്‍) എം.പി സെന്‍ (ജനറല്‍ കണ്‍വീനര്‍), കെ.ടി അനില്‍കുമാര്‍ (വൈസ് ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ്കമ്മറ്റികളും രൂപീകരിച്ചു.