സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു.
27/02/2018
വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യയോജന പദ്ധതിപ്രകാരം സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. ബി.പി.എല്‍, തൊഴിലുറപ്പ് കുടുംബാംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഇന്ന് (28ന്) രാവിലെ 11ന് കടുത്തുരുത്തി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തിച്ചേരണം.