Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിധ്വനി സംസ്ഥാന വാഹന പ്രചരണ ജാഥ
27/02/2018
സെറ്റോ ചെയര്‍മാന്‍ എന്‍. രവികുമാര്‍ നയിക്കുന്ന പ്രതിധ്വനി സംസ്ഥാന പ്രചരണ ജാഥയ്ക്ക് ബോട്ട് ജെട്ടി മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം എന്‍.എസ്.യു മുന്‍ ദേശീയ സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെറ്റോ ചെയര്‍മാന്‍ എന്‍. രവികുമാര്‍ നയിക്കുന്ന പ്രതിധ്വനി സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് വൈക്കത്ത് ബോട്ട് ജെട്ടി മൈതാനിയില്‍ സ്വീകരണം നല്‍കി. എന്‍.എസ്.യു മുന്‍ ദേശീയ സെക്രട്ടറി എസ്. ശരത് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ റോജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍, എന്‍.രവികുമാര്‍, വൈസ് ക്യാപ്റ്റന്‍ പി. ഹരിഗോവിന്ദന്‍, പി. പ്രദീപ്, അക്കരപ്പാടം ശശി, പി.പി സിബിച്ചന്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ഗിരിജ ജോജി, അംബിള്‍.പി.പ്രകാശന്‍, ബി. മോഹന ചന്ദ്രന്‍, ചവറ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.