Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാസ്സിംഗ് ഔട്ട് പരേഡ് നടത്തി.
27/02/2018
ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസിലെ മികച്ച കേഡറ്റ്‌സുകളെ ഡി.വൈ.എസ്.പി കെ.സുഭാഷ് മെഡലുകള്‍ അണിയിച്ചാദരിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. 82 അംഗ കുട്ടി പോലീസ് യൂണിറ്റിലെ 44 സീനിയര്‍ കേഡറ്റ്‌സുകളാണ് പാസ്സൗട്ട് ആയത്. ഡി.വൈ.എസ്.പി കെ. സുഭാഷ് സല്യൂട്ട് സ്വീകരിച്ചു. ദീര്‍ഘകാലത്തെ പരിശീലനം കൊണ്ട് നേടിയ സ്റ്റുഡന്റ് കേഡറ്റ്‌സുകളുടെ ചിട്ടയായ പരേഡ് കാണാന്‍ മാതാപിതാക്കളും എത്തിയിരുന്നു. മികച്ച കേഡറ്റ്‌സുകളായി തിരഞ്ഞെടുത്ത പൂര്‍ണ്ണിമ മഹേഷ്, ശ്രീലക്ഷ്മി അസൂഷ്, അക്ഷയ.കെ.അനില്‍, അനഘ സജീവന്‍ എന്നിവരെ ഡി.വൈ.എസ്.പി കെ.സുഭാഷ് മെഡലുകള്‍ അണിയിച്ച് ആദരിച്ചു. സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. സാഹില്‍, എ.എസ്.ഐ കെ.വി സന്തോഷ്, പ്രിന്‍സിപ്പിള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, സി.പി.ഒ സാബു കോക്കാട്ട്, എ.സി.പി.ഒ അമൃത പാര്‍വ്വതി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.