Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം നടത്തി
27/02/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉദയനാപുരം, ചെമ്പ് മേഖലകളില്‍പ്പെട്ട കരയോഗം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വനിതാസമാജം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആധ്യാത്മിക കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ജി ബാലചന്ദ്രന്‍, എന്‍. മധു, അയ്യേരി സോമന്‍, എസ് ജയപ്രകാശ്, വി.കൃഷ്ണന്‍കുട്ടി നായര്‍, എസ്.മുരുകേഷ്, ഇന്ദിരാദേവി എന്നിവര്‍ പ്രസംഗിച്ചു. പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ രാധാകൃഷ്ണന്‍ നായര്‍ പ്രവര്‍ത്തക പദ്ധതി വിശദീകരിച്ചു.