Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീവേണുഗോപാലക്ഷേത്രത്തില്‍ ഉത്സവം
26/02/2018
ചെമ്മനാകരി ശ്രീവേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പൂത്തോട്ട ലാലന്‍ കൊടിയേറ്റുന്നു.

വൈക്കം: ശ്രീവേണുഗോപാലക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ കൊടിയേറ്റി. ശാന്തിമാരായ പി.വി സോമന്‍, പി.വി അശോകന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവന്നു. കൊടിയേറ്റിന് മുന്നോടിയായി ശ്രീഭദ്ര സമാജത്തിന്റെ നേതൃത്വത്തില്‍ സമൂഹ താലപ്പൊലി നടത്തി. ദേവീവിലാസം താലപ്പൊലി സമാജത്തിന്റെ നേതൃത്വത്തില്‍ പ്രസാദമൂട്ട് നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ.കെ സന്തോഷ്, വൈസ് പ്രസിഡന്റ് പി.പി അശോകന്‍, സെക്രട്ടറി വി.പി ഷിബു, കുമാരി ഐഷ തുരുത്തേല്‍ എന്നിവര്‍ നേതൃത്വം നല്കി. മാര്‍ച്ച് 4ന് ആറാട്ട് മഹോത്സവം നടത്തും. രാവിലെ 10.00 ന് കലശാഭിഷേകം, 11.00 ന് കുംഭകുട ഘോഷയാത്ര, 1.00ന് പ്രസാദമൂട്ട്, വൈകിട്ട് 4.00ന് കാഴ്ചശ്രീബലി, 8.00ന് ആറാട്ട് പുറപ്പാട്, 10.00ന് ആറാട്ട് എതിരേല്പ്പ്, രാത്രി 12.00ന് വലിയ കാണിക്ക എന്നിവ നടക്കും. വിവിധ ദിവസങ്ങളില്‍ താലപ്പൊലി, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ശ്രീബലി, പറയ്‌ക്കെഴുന്നള്ളിപ്പ്്്്്്, വിളക്കിനെഴുന്നള്ളിപ്പ്, വഴിപാട്, താലപ്പൊലി, ഭജന്‍സ്, നൃത്തനൃത്ത്യങ്ങള്‍, കുംഭകുട ഘോഷയാത്ര, നാടന്‍പാട്ടുകള്‍, പ്രസാദമൂട്ട്, ദേശതാലപ്പൊലി, പള്ളിവേട്ട എന്നിവയും നടക്കും.