Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം-നെല്‍കര്‍ഷക സംരക്ഷണസമിതി
26/02/2018

വൈക്കം: തലയോലപ്പറമ്പ് കൃഷിഭവന്റെ പരിധിയില്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഭൂമാഫിയ വാങ്ങി കൂട്ടി കാടുപിടിപ്പിച്ച് നശിപ്പിച്ച പാടങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ നാടിനെ സ്‌നേഹിക്കുന്ന കര്‍ഷകര്‍ ഏറ്റെടുക്കുകയും, വെയിലും മഴയും വകവയ്ക്കാതെ പാടത്തു പണിചെയ്ത് നെല്ലുല്‍പ്പാദിച്ച് സര്‍ക്കാര്‍ സ്ഥാപനത്തില്‍ കൊടുത്ത് നിത്യവൃത്തിക്കുവേണ്ടിയുള്ള വക കണ്ടെത്തി വരികയുമായിരുന്നു കര്‍ഷകതൊഴിലാളികള്‍. ഇപ്പോള്‍ അവരുടെ കൈവശമിരിക്കുന്ന പാട്ടം സന്തോഷ് മാധവനും കൂട്ടരും കൈക്കലാക്കാന്‍ ശ്രമം തുടങ്ങി. സന്തോഷ് മാധവനുവേണ്ടി ഒത്താശ നടത്തുന്ന ചിലരാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് നെല്‍കര്‍ഷക സംരക്ഷണസമിതി ഭാരവാഹികള്‍ ആരോപിച്ചു. സന്തോഷ് മാധവന്റെ ഇടനിലക്കാര്‍ കര്‍ഷക ദ്രോഹ നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് നെല്‍കര്‍ഷക സംരക്ഷണസമിതി പ്രസിഡന്റ് കെ.സി രഘുവരനും സെക്രട്ടറി പി.ആര്‍ മുരുകദാസും ആവശ്യപ്പെട്ടു.