Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
21/01/2016
തലയോലപ്പറമ്പ് ബഷീര്‍ സ്മാരകസ്‌ക്കൂള്‍വക ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ക്കൂള്‍ സംരക്ഷണസമിതി രക്ഷാധികാരി പി.നാരായണന്‍ എക്‌സ്. എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നു

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസ്‌ക്കൂളിന്റെ പ്രവേശനകവാടത്തിലെ പത്ത് സെന്റ് ഭൂമി സ്വകാര്യസമിതിക്ക് പതിച്ചുനല്‍കിയ ഉത്തരവിനെതിരെ സ്‌ക്കൂള്‍ സംരക്ഷണസമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ബഷീര്‍ പഠിച്ച സ്‌ക്കൂളിന്റെ സൗകര്യങ്ങളെ ഇല്ലാതാക്കി ഒരു സ്വകാര്യസമിതിയുടെ പേരില്‍ മറെറാരു ബഷീര്‍ സ്മാരകം നിര്‍മിക്കുന്നത് വിശ്വസാഹിത്യകാരനെ അപമാനിക്കലാണെന്ന് പരാതിയില്‍ പറയുന്നു. വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്യുന്ന സ്ഥലമാണ് സ്വകാര്യ സംഘടനക്ക് വിട്ടുനല്‍കിയിരിക്കുന്നത്. നൂറുവര്‍ഷം പിന്നിട്ട സ്‌ക്കൂളിന് ഒരു ശതാബ്ദി സ്മാരകം അനുവദിക്കുന്നതിനുപകരം, സ്‌ക്കൂളിന്റെ പ്രവേശനകവാടം തന്നെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സ്‌ക്കൂള്‍ സംരക്ഷണസമിതി രക്ഷാധികാരി പി.നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം കലാമങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്തോഷ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് സെലീനാമ്മ ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് ടി.പി രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.