Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമ വാര്‍ഷിക അനുസ്മരണം
26/02/2018
സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 48-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് മന്നം പ്രതിമ സമുച്ചയത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 48-ാമത് ചരമ വാര്‍ഷിക അനുസ്മരണം നടത്തി. വടക്കേകവലയില്‍ മന്നം പ്രതിമ സമുച്ചയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ 97 കരയോഗങ്ങളിലെ പ്രതിനിധികള്‍, യൂണിയന്‍ ഭാരവാഹികള്‍, വനിതാ സമാജം പ്രവര്‍ത്തകര്‍, ബാലസമാജം ഭാരവാഹികള്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഉപവാസ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന, ഭക്തിഗാനാലാപനം എന്നിവ നടത്തി. യൂണിസന്‍ പ്രസിഡന്റ് ഡോക്ടര്‍ സി.ആര്‍ വിനോദ് കുമാര്‍ പ്രതിജ്ഞ പുതുക്കി. പ്രവര്‍ത്തകര്‍ വാക്കുകള്‍ ഏറ്റുചൊല്ലി. എസ്.മധു, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ജി ബാലചന്ദ്രന്‍, ശ്രീലേഖ മണിലാല്‍, എസ്.മുരുകേശ്, മീന റാണി, ദേവീ പാര്‍വ്വതി എന്നിവര്‍ നേതൃത്വം നല്കി.