Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്യാറ ദേവീ ക്ഷേത്രത്തില്‍ കുംഭപൂര ഉത്സവത്തിന് തുടക്കമായി
24/02/2018
വല്യാറ ദേവീ ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് ഉണ്ണികൃഷ്ണന്‍ തന്ത്രി കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം പടിഞാറെമുറി 131-ാം നമ്പര്‍ ശാഖ യോഗത്തിന്റെ വല്യാറ ദേവീ ക്ഷേത്രത്തില്‍ കുംഭപൂര ഉത്സവത്തിന് പറവൂര്‍ രാജേഷ് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉണ്ണികൃഷ്ണന്‍ തന്ത്രി കൊടിയേറ്റി. ശാന്തിമാരായ ഒളശ റോഷിത്ത്്്, ദീപക് എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കൂറ, കൊടിക്കയര്‍, എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഘോഷപൂര്‍വ്വം ക്ഷേത്രത്തില്‍ കൊണ്ടുവന്നു. കൊടിയേറ്റിനുശേഷം വിളക്കിനെഴുന്നള്ളിപ്പും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.ടി പവിത്രന്‍, സെക്രട്ടറി കെ.രമേശന്‍, പി.വി വിജീഷ്, ഷൈമോന്‍, കെ.ആര്‍ രതീഷ്, ഷീബ ബാബു, സുശീല ശ്രീധരന്‍, പി.്ആര്‍ സജീവ്, വിനീത സജീവന്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ ദിവസങ്ങളില്‍ ശ്രീബലി, പറയ്ക്ക്എഴുന്നള്ളിപ്പ്, കലശാഭിഷേകം, അന്നദാനം, താലപ്പൊലി, വിളക്കിനെഴുന്നള്ളിപ്പ്്്, തിരുവാതിരകളി, കുംഭകുടഘോഷയാത്ര, ഗാനമേള എന്നിവ നടക്കും. മാര്‍ച്ച് 2ന് ആറാട്ട് ഉത്സവം ആഘോഷിക്കും. ഉച്ചയ്ക്ക്്് 12.00ന്സമൂഹ അന്നദാനം, വൈകിട്ട് 5ന്കാഴ്ചശ്രീബലി, ദീപകാഴ്ച, വില്‍കഥാമേള, ആറാട്ട് പുറപ്പാട്, ആറാട്ട് എതിരേല്, വലിയകാണിക്ക എന്നിവയും നടക്കും.