Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് പറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവം മാര്‍ച്ച് 2 മുതല്‍ 8 വരെ
24/02/2018

വൈക്കം: കാട്ടിക്കുന്ന് പറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവം മാര്‍ച്ച് 2 മുതല്‍ 8 വരെ ആഘോഷിക്കും. ഉത്സവത്തിന് സമാരംഭം കുറിക്കുന്ന തിരുവാഭരണം എഴുന്നള്ളിപ്പ്് 2ന് രാവിലെ 8.30ന് നടക്കും. ആസ്ഥാന ഗൃഹത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി മനയത്താറ്റുമനയ്ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരി തിരുവാഭരണം ദേവിക്ക് ചാര്‍ത്തും. 12ന് പൂരം പ്രസാദം ഊട്ട്് നടത്തും. 3ന് പ്രധാന ചടങ്ങായ ഭദ്രകാളി ദേവിക്ക് ഉത്രം പൊങ്കാല നടത്തും. രാവിലെ 9.30ന് ക്ഷേത്രം പ്രസിഡന്റ് സി.പി കൃഷ്ണന്‍ നായര്‍ പൊങ്കാലയ്ക്ക് ദീപം തെളിയിക്കും. വിവിധ ദിവസങ്ങളില്‍ പകല്‍പൂരം, ദേവസ്വം താലപ്പൊലി, കളമെഴുത്തും പാട്ടും, വടക്കുപുറത്ത് മഹാഗുരുതി, അത്തം പ്രസാദം ഊട്ട്, ദേശതാലപ്പൊലി, നാടകം, ഡാന്‍സ്, ചോതി പ്രസാദം ഊട്ട്, മുടിയേറ്റ്, ഗരുഢന്‍തൂക്കം, അനിഴം പ്രസാദം ഊട്ട്, വലിയകാണിക്ക എന്നിവ നടക്കും.