ഉണങ്ങിയ തേങ്ങാതൊണ്ടിനും ചകിരിക്കും തീ പിടിച്ചു.
24/02/2018
ചെമ്മനാകരിയില്‍ തീ പിടിച്ചുനശിച്ച ചകിരി മില്‍.
വൈക്കം: ഉണങ്ങിയ തേങ്ങാതൊണ്ടിനും ചകിരിക്കും തീ പിടിച്ചു. മറവന്തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരിയിലുള്ള കൊച്ചുപുരയ്ക്കല്‍ അഞ്ജുവിന്റെ വിനായക ചകിരി ഗോഡൗണിനുസമീപത്ത് ഉണക്കാന്‍ ഇട്ടിരുന്ന ചകിരിക്കും തൊണ്ടിനുമാണ് തീ പിടിച്ചത്. ഗോഡൗണ്‍ ടിന് ഷീറ്റുകൊണ്ട് മറച്ചിരുന്നത് മൂലം സമീപത്തേക്ക് തീ പടര്‍ന്ന് പിടിച്ചില്ല. വൈക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കെ.സജീവ്, അസി. സ്റ്റേഷന് ഓഫീസര്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ തീ അണച്ചതുമൂലം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മെഷീനും മറ്റ് ഉപകരണങ്ങള്‍ക്കും തീപിടിച്ചില്ല. തീ പിടുത്തത്തില്‍ 25,000 രൂപ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു.