Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ യാത്രക്ക് ഫെബ്രുവരി 11ന് വൈക്കത്ത് സ്വീകരണം നല്‍കും.
21/01/2016
സി.പി.ഐ ജനകീയ യാത്ര സ്വാഗതസംഘ രൂപീകരണയോഗം വൈക്കത്ത് ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് ഫെബ്രുവരി 11ന് വൈക്കത്ത് സ്വീകരണം നല്‍കും. സ്വീകരണപരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍ രമേശന്‍, പി.സുഗതന്‍, എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ടി.എന്‍ രമേശന്‍ (പ്രസിഡന്റ്), കെ.അജിത്ത് എം.എല്‍.എ, എന്‍.അനില്‍ബിശ്വാസ്, പി.നാരായണന്‍, ലീനമ്മ ഉദയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ഡി വിശ്വനാഥന്‍ (സെക്രട്ടറി), എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍, പി.പ്രദീപ്, പി.എസ് പുഷ്പമണി (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. കെ.പ്രസന്നന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.