Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്ഘാടനം നടത്തി
24/02/2018
ഇടയാഴം-കല്ലറ റോഡ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഇടയാഴം-കല്ലറ റോഡ് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ നിര്‍വഹിച്ചു. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2017-18 സാമ്പത്തികവര്‍ഷത്തെ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തുന്നത്. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.