Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ ഉളങ്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേററി
23/02/2018
വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ്മന കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: വടയാര്‍ ഉളങ്കാവ് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മനയത്താറ്റ്മന കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ഭാഗ്യരാജ്, കീഴ്ശാന്തി സുനില്‍കുമാര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. കൊടിയേറ്റിനു മുന്നോടിയായി വ്യാഴാഴ്ച ഭരണിയൂട്ട് നടത്തി. ശ്രീകോവിലില്‍ ദേവീചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ച് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് നടന്ന കൊടിയേറ്റ് സദ്യയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് എം.പി ജയപ്രകാശ്, സെക്രട്ടറി വി.കെ സുനില്‍ കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്.ചന്ദ്രന്‍, ടി.കെ സഹദേവന്‍, കെ.കെ സാജു, ജയകുമാര്‍, സുരേഷ്, അജിത്ത്, നാരായണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ പകല്‍പ്പൂരം മാര്‍ച്ച് 1ന് വൈകിട്ട് ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് നടക്കും. ചുളൂര്‍മഠം രാജശേഖരന്‍ ആനയാണ് ഇക്കുറി ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കുന്നത്. നാല് ആനകള്‍ അകമ്പടി നില്‍ക്കും. താളവാദ്യ കലാകാരന്മാരുടെ മേളവും, മയിലാട്ടം, പഞ്ചാരിമേളം എന്നിവ പൂരത്തിന് മികവേകും. വൈകിട്ട് അത്താഴക്കഞ്ഞി, വലിയ വിളക്കും നടക്കും. മാര്‍ച്ച് 2ന് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, രാത്രി 12ന് ആറാട്ട് വരവ്, വലിയ കാണിക്കയും നടക്കും. വിവിധ ദിവസങ്ങളില്‍, താലപ്പൊലി, ഓട്ടന്‍തുള്ളല്‍, അന്നദാനം, കാഴ്ചശ്രീബലി, നൃത്തസന്ധ്യ, കുറത്തിയാട്ടം, സംഗീത കച്ചേരി, ഡാന്‍സ്, ശ്രീബലി, ദേശതാലപ്പൊലി, നാടകം, സംഗീത സദസ്സുകള്‍, ഭക്തിഗാനമേള, പ്രസാദമൂട്ട്, കോമഡി ഷോ എന്നിവ നടക്കും.