Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശമ്പളം ലഭിക്കാത്തതുമൂലം ഹോംഗാര്‍ഡുകളുടെ ജീവിതം ദുരിതത്തില്‍.
23/02/2018

വൈക്കം: ശമ്പളം ലഭിക്കാത്തതുമൂലം ഹോംഗാര്‍ഡുകളുടെ ജീവിതം ദുരിതത്തില്‍. കാല്‍നടക്കാര്‍ക്കും, വാഹനങ്ങള്‍ക്കും, കുട്ടികള്‍ക്കുമെല്ലാം യാത്ര സുഗമമാക്കി കൊടുക്കുന്ന വിഭാഗമാണ് ഹോം ഗാര്‍ഡുകള്‍. ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് ജോലിക്ക് നിയോഗിക്കുന്ന ഇവര്‍ക്ക് ഒരു ദിവസം 685 രൂപയാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും ആറാം തിയതിയോടടുത്താണ് ശമ്പളം കിട്ടിക്കൊണ്ടരുന്നത്. എന്നാല്‍ ഈ മാസം മൂന്നാഴ്ച പിന്നിട്ടിട്ടും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഇത് ഏകവരുമാനമായ സാധാരണക്കാരായ ഹോം ഗാര്‍ഡുകള്‍ക്ക് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. അധികാരികളോട് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം നടത്തുന്ന ഹോംഗാര്‍ഡുകള്‍ക്ക് എത്രയും വേഗം ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പൊതു ജനങ്ങളുടെയും, വാഹന ഉടമകളുടെയുമെല്ലാം അഭിപ്രായം.